May 30, 2013

the sacred sex

Maya Devi quit her bed, throwing on her robe, and ran to her husband’s bedchamber.

In the dim candlelight,Suddhodana lay twisted in the sheets. 
After their years of barren hopes for a son, he often slept alone now. 
Another king might have taken a lover who could provide him with a son.
Another king might have simply had his wife murdered or locked
away as a madwoman to dissolve the marriage contract. 
But Suddhodana hadn’t done those things. He had remained as fierce
and loyal in love as in war.

Tonight will be different, Maya told herself. I have been blessed. Cautiously,
not wanting to awake Suddhodana too suddenly, she lay beside him on the bed. 
Gently she stroked his face, drawing him up from sleep. 
His hands turned to fists at first, then his eyes opened and looked into hers. 
He started to speak, but she laid a finger over his lips.

She was not wild with desire, not its prisoner or slave. With her
husband’s legs entwined with hers, she didn’t want pleasure as much
as union. She encouraged him with words she never imagined
saying. “Don’t make love to me like a king. Make love like a god.”


The effect was dramatic. Urgently, he reached for her, and she
saw the wonder in his eyes. For so long their coupling had been
perfunctory, neither of them believing that anything would come
of it. But tonight he felt some of the strong belief that had awakened
within her.

When she was ready, she rolled her hips and took him inside
her. Her breath caught in her throat. The strange need within her
reached a crescendo. For a few moments she entered that darkness
of bliss that imitates immortality. Gradually she returned
from it with a sigh, to find that the king was holding her in a tight
embrace. He pulled her to him as if trying to meld his flesh completely
with hers. They kissed and caressed; only her exhaustion
in delight kept Maya from speaking what she knew with certainty:
they had created a child.

*excerpts from the book, BUDDHA - A story of Enlightenment.

May 29, 2013

The Birth of Siddhartha!

They will tell you that Maya Devi—the goddess Maya, as she
became known—arrived by moonlight in Lumbini Grove, one of
the most sacred sites in the kingdom. They will tell you that she
did not give birth in the forest by accident. Destiny guided her
there. She expressly wanted to visit the sacred grove because a
huge tree stood there like a pillar to the mother goddess. Maya’s
premonition had told her that this birth would be sacred.
In reality she was a frightened, fragile young woman who
barely escaped being lost in the wilderness. And the sacred tree?
Maya clung to the trunk of a large sal tree because it was the closest
and most common tree in the clearing. Balgangadhar had
found a sheltered place beside the trail, and the royal palanquin
arrived there only moments before Maya went into the final
stages of labor. The court ladies formed a close circle around her.
She held on tight, and deep in the night she was delivered of the
son her husband the king so desperately wanted.



The younger court ladies were full of praise for the brave new mother,
relieved that the ordeal had come to an end, buoyant
at the prospect of returning home to their soft beds and paramours.
Their happiness increased when the full moon, an auspicious omen, rose over the treetops.

“Here, Your Highness,” said Utpatti, one of the handmaidens,
leaning close. “There is something you must do.”

Before anyone could stop her, Utpatti opened Maya’s robe and
exposed her breasts. Embarrassed and confused, Maya quickly
pulled her robe together again with one hand.

“What are you doing?” she demanded.

Utpatti drew back. “It will help with the milk, Your Highness,”
she whispered, looking unsure of herself. She gave sidelong
glances at the other women. “Having moonlight on your breasts.
Country women all know that.”

“Are you from the country?” Maya asked.

The others tittered. Making a show of not being bothered by
them, Utpatti said, “Once.”

Maya leaned back again and exposed her full breasts to the
moon. They were heavy with milk already.

“I feel something,” she murmured. Her mood had changed;
A note of ecstasy was in her voice, clearing away the pain.
If she wasn’t a goddess herself, she exulted in being touched by a goddess,
the moon. She took her infant and held him up.

“See how quiet he is now? He feels it too.” At that moment
Maya believed in her heart that her wishes had been fulfilled.
There is a name in Sanskrit that expresses this idea. She lifted the baby higher.

“Siddhartha,” she said. He who has attained all desires.
Recognizing the solemnity of the moment, the court ladies bowed their heads,
even the ever-wary Kumbira.


*excerpts from the book, BUDDHA – A story of enlightenment!

ജീവിതപാഠം 2 : ആചാര്യ ദേവോ ഭവ

ആചാര്യ ദേവോ ഭവ: - തൈത്തരീയ ഉപനിഷദിലെ പ്രശസ്തമായ ഈ ആശയം കേള്‍ക്കാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. നമ്മുടെ സംസ്കാരത്തിന്റെ ഔന്നത്യത്തെ കാണിക്കുന്ന അനേകം  ഉദ്ധരണികളില്‍ ഒന്നാണ് ഇത്.
ആരാണ് ആചാര്യൻ?
"ആചനോതി ഹി ശാസ്ത്രാർഥാൻ
ആചാരേ സ്ഥാപയത്യപി 
സ്വയം ആചരതേ യസ്മാത്‌
തസ്മദാചാര്യ ഉച്യതെ."
അതായത് - ശാസ്ത്രത്തെ പഠിച്ചു, അതിനെ വിശകലനം ചെയ്തു, വിചിന്തനം ചെയ്ത്, അതിനെ വിവേചിച്ചറിഞ്ഞു, പഠിച്ച കാര്യങ്ങളെ സ്വയം ആചരിക്കുന്നവൻ ആരോ അയാൾ, ആചാര്യൻ!

ദേവ: (ദിവ് ധാതു) ശബ്ദത്തിനു സംസ്കൃതത്തില്‍ പ്രകാശിക്കുന്നത് എന്നാണു അര്‍ത്ഥം. "ദൈവം" എന്ന പദത്തിനു ദ്യോതിപ്പിക്കുന്നതിനെ അല്ലെങ്കില്‍  പ്രകാശിപ്പിക്കുന്നതിനെ സംബന്ധിക്കുന്നത്  എന്നും. എന്തൊന്നാണോ ഈ ശരീരത്തെ, ജീവനെ, ഈ പ്രപഞ്ചത്തെ, പ്രകൃതിയെ പ്രകാശിപ്പിക്കുന്നത് അല്ലെങ്കില്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നത് എന്തോ, അത്!

ആചാര്യ ദേവോ ഭവ: - ആചാര്യൻ പ്രകാശമേകട്ടെ, പ്രകാശമായി ഭവിക്കട്ടെ!
--------------------------------------------------------

പല ആചാര്യന്മാരെ പരിചയപ്പെടാനും, അവരോട് സംവദിക്കാനും, സംശയനിവാരണം നടത്താനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. ഈ കുറിപ്പിൽ ഞാൻ ഒര്മ്മിക്കാൻ/നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്റെ പ്രഥമ ആചാര്യനെ പറ്റിയാണ്. എന്റെ രാഘവൻ മാഷിനെ പറ്റി!

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി,പുണ്യമായി ഞാൻ കരുതുന്ന ഒന്നുണ്ട്, ഞാൻ പഠിച്ച വിദ്യാലയം! "വിദ്യാതരംഗിണി എൽ.പി സ്കൂൾ", ആ പേര് ഒന്നൂടെ നോക്കൂ - വിദ്യാതരംഗിണി! എത്ര മനോഹരമാണ്, അല്ലെ? പേര് പോലെ തന്നെയായിരുന്നു ആ വിദ്യാലയവും! എനിക്ക് കിട്ടിയ ഏറ്റവും വലിയ വിദ്യാഭാസം ഇവിടെ നിന്നായിരുന്നു... വേറെ
പല സ്കൂളിലും പഠിച്ചെങ്കിലും അതൊന്നും  എനിക്ക് വ്യക്തി എന്ന നിലയിൽ വലിയ വിദ്യ തന്നിട്ടുണ്ടോ എന്ന് സംശയമാണ്.

വിദ്യാതരംഗിണിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മാഷായിരുന്നു രാഘവൻ മാഷ്(ആചാര്യൻ)! എനിക്കെന്നല്ല, സ്കൂളിലെ എല്ലാ കുട്ടികള്ക്കും രാഘവൻ മാഷിനെ വല്യ ഇഷ്ടായിരുന്നു. എന്താ കാര്യം? മാഷിനറിയാത്ത ഒരു വിദ്യയുമില്ല തന്നെ.(എൽ/പി സ്കൂളിലെ കുട്ടിയുടെ ചിന്ത). 

മാഷ് അസ്സലായി ചിത്രം വരക്കും, നന്നായി പാട്ട് പാടും, പാട്ടെഴുതും, നന്നായി കഥ പറയും, കഥയെഴുതും, നന്നായി ചിരിക്കും, നന്നായി തമാശ പറയും, നന്നായി വേഷം ധരിക്കും, നന്നായി പാഠങ്ങൾ എടുക്കും, നന്നായി സ്നേഹിക്കും, നന്നായി ചീത്തപറയുകേം, നുള്ളുകേം, അടിക്യേം ചെയ്യും... ചുരുക്കി പറഞ്ഞാൽ രാഘവൻ മാഷ് ചെയ്യുന്നതെന്തും നന്നായേ ചെയ്യൂ, നല്ലതേ ചെയ്യു.

എനിക്ക് "രാഗോൻ മാഷെ" (ഞങ്ങൾ കുട്ടികൾ രാഗോൻ മാഷ് ന്നാ വിളിക്ക്യ) ഇത്തിരി കൂടുതൽ ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതാണ്.
ഒന്നാമതായി... മാഷിന്റെ ചിത്രം വര തന്നെ. രണ്ടാമതായി മാഷിന്റെ വൃത്തിയുള്ള എഴുത്തും,സംഭാഷണവും. എന്നെ മാഷ് 'നാരായണാ' എന്നായിരുന്നു വിളിച്ചിരുന്നത്. മാഷ്ക്കും തിരിച്ച് എന്നെ വല്യ ഇഷ്ടാണെന്ന് ഞാൻ കരുതിയിരുന്നു. അതോണ്ട് തന്നെ മാഷിന്റെ മുന്നില് നല്ല കുട്ടിയായിരിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു.

മാഷിന്റെ ചിത്രം വര - സ്കൂളിൽ പഠിക്കുന്ന എനിക്ക് കാലത്ത് ചിത്രംവര ഏറെ പ്രിയമായിരുന്നു. രാഘവൻ മാഷാണേൽ ദിവസോം ബോർഡിൽ എന്നും ചുരുങ്ങിയത്  ഒരു ചിത്രമെങ്കിലും വരയ്ക്കും. അത് നോക്കി ഞങ്ങൾ സ്ലെയ്റ്റിൽ വരയ്ക്കും, എന്നിട്ട് അത് മാഷെ കാണിക്കും. മാഷ് എന്നെ നല്ലോണം പ്രോൽസാഹിപ്പിക്യേം ചെയ്തിരുന്നു ഇക്കാര്യത്തിൽ. പല ചിത്രരചനാ മത്സരങ്ങളിലും എന്നെ പങ്കെടുപ്പിക്യേം ചെയ്തിരുന്നു.
പിന്നെയോ, ഞങ്ങളുടെയൊക്കെ ചിത്രം മാഷ്‌ വരച്ചു തരും... ഷർട്ട്‌-ഇലെ പോക്കറ്റിൽ ചെറിയ പൂക്കളൊക്കെ നല്ലപോലെ ഭംഗിയായി വരച്ചു തരുമായിരുന്നു. 


(മാഷ് വരച്ച എന്റെ ചിത്രം.)

മാഷിന്റെ എഴുത്ത് - ഇത്രയും വൃത്തിയായി, വെടിപ്പായി ബ്ലാക്ക്‌ ബോർഡിൽ എഴുതാൻ അറിയുന്ന ഒരു അധ്യാപകനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ആദ്യായി ഒരു മാർജിൻ ബോർഡിൽ വരയ്കും, എന്നിട്ട് തീയതിയും ക്ലാസും  എഴുതും, എന്നിട്ടേ ബാകി എഴുതുള്ളൂ. നോട്ട്ബുകിലും, സ്ലെയ്റ്റിലും മാർജിൻ മാഷിന് നിർബന്ധമാണ്‌.ഇത് എല്ലാവരും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു,ഇല്ലെങ്കിൽ കുന്നിക്ക് പിടി ഉറപ്പായിരുന്നു! മാഷ്‌ എഴുതുന്ന പോലെ എഴുതാൻ ഞാൻ കഠിനപ്രയത്നം ചെയ്തിരുന്നു എന്ന് തന്നെ പറയട്ടെ... മാഷ് ഒരു കലാകാരൻ  ആയതു കൊണ്ട് തന്നെ മാഷിന്റെ എഴുത്തിൽ ചില പ്രത്യേക ചുനിച്ചിലുകളും, വളവുകളും ഞാൻ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് മാഷ്‌ "സ"/"യ"/ "3" എന്നൊക്കെയെഴുതുന്നത് . അതെ പോലെ തന്നെ എഴുതാൻ ഞാൻ കിണഞ് പരിശ്രമിച്ചിരുന്നു. ഒരു പരിധിവരെ അതിൽ ഞാൻ വിജയിക്കുകയും ചെയ്തിരുന്നു.  
(പിൽക്കാലത്ത് പലരും എന്റെ എഴുത്തിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. യു പി സ്കൂളിൽ ചേർന്നപ്പോൾ എന്റെ എഴുത്ത് കണ്ട ഒരധ്യാപകാൻ ചോദിച്ചു, വിദ്യതരംഗിണി-ലാ പഠിച്ചേ ല്ലേ? കൂടാതെ, അമ്മയും,ചേച്ചിമാരും മറ്റു ചില കുട്ടികളും നോട്ടിലെ ആദ്യ പേജിൽ പലപ്പോഴും എന്നെക്കൊണ്ട് അവരുടെ പേര് എഴുതിപ്പിക്കാറുണ്ടായിരുന്നു)

മാഷിന്റെ കലാവാസന - മാഷ്‌ എന്നും ഒരു പാട്ടെങ്കിലും ഞങ്ങള്ക്ക് പാടിത്തരാറുണ്ടായിരുന്നു. നല്ല ഈണത്തിലും ഭാവത്തിലും.സംഗീതത്തെ പറ്റിയും മറ്റു വിവിധ കലകളെ പറ്റിയും മാഷിനു നല്ല ജ്ഞാനം ഉണ്ടായിരുന്നു. അതൊക്കെ ഞങ്ങളിലേക്ക് പകര്ന്നു തരികയും ചെയ്തിരുന്നു. മാഷ് നന്നായി അഭിനയിക്കുകയും എഴുതുകയും ചെയ്തിരുന്നു. പുതുതായി എഴുതിയ കവിത/കഥ ഇവയൊക്കെ ഞങ്ങള്ക്ക് പറഞ്ഞു തരുമായിരുന്നു. (സംഗീതത്തെയും, മറ്റുളള എല്ലാ കലകളെയും ആസ്വദിക്കാനും, അവയെപറ്റി കൂടുതൽ അറിയാനുമുള്ള ജിജ്ഞാസ എനിക്ക് ഇത് പ്രദാനം ചെയ്തു!)  

മാഷിന്റെ സ്നേഹം - മാഷ്‌ എല്ലാ കുട്ടികളെയും ഒരേ പോലെ നിറയെ സ്നേഹിച്ചിരുന്നു. കുട്ടികൾക്ക്  ഭയം കൂടാതെ സംസാരിക്കാനും, കളിക്കാനും, പഠിക്കാനുമുള്ള സ്വാതന്ത്രയ്മുണ്ടായിരുന്നു. മാഷിന്റെ മടിയിലൊക്കെയായിരുന്നു ക്ലാസ്സിലെ ഇടവേളകളിൽ ഞങ്ങളുടെ സ്ഥാനം. കുട്ടികളുടെ ഏതു കാര്യത്തിലും രക്ഷിതാക്കൾ മാഷിനെ സമീപിച്ചിരുന്നു.പഠനത്തിലാണെങ്കിലും, സ്വഭാവത്തിന്റെ, ആരോഗ്യത്തിന്റെ എന്ന് വേണ്ട എന്തും മാഷ്‌ ചെയ്യാൻ റെഡി ആയിരുന്നു. ഞങ്ങൾ കുട്ടികളുടെ ഇളകുന്ന "പല്ല്" വരെ മാഷായിരുന്നു എടുത്തിരുന്നത് എന്ന് പറയുമ്പോൾ ഒരു പക്ഷെ നിങ്ങൾ അതിശയപ്പെട്ടെക്കാം. 

മാഷിന്റെ വൃത്തി/അച്ചടക്കം - മാഷ്‌ വൃത്തിയായി വേഷം ധരിച്ചേ ക്ലാസ്സിൽ വരാറൂണ്ടായിരുന്നുള്ളൂ. വൃത്തി എന്നതിന് അലക്കിതേച്ചത് എന്ന്  മാത്രല്ല ട്ടോ അർഥം... മൊത്തത്തിൽ! അദ്ദേഹം മാന്യമായി, ലളിതമായി വസ്ത്രം ധരിച്ചേ വരാരുണ്ടായിരുന്നുള്ളൂ എന്ന്. മുഖത്ത് ഒരു സൌമ്യത എന്നും ഞാൻ മാഷിൽ ശ്രദ്ധിച്ചിരുന്നു... ഒരിക്കലും ഒരു ബഹളക്കാരനായി ഞാൻ മാഷെ കണ്ടിട്ടില്ല. 

ഞങ്ങളുടെ എല്ലാവരുടെയും നോട്ട്ബുക്കിൽ, ആദ്യത്തെ പേജ്-ല്  അദ്ദേഹം എഴുതി വെയ്ക്കുന്ന രണ്ടു വാചകങ്ങൾ ഉണ്ട്! ഇന്നും പ്രസക്തമായ രണ്ട വാചകങ്ങൾ! 

1. അനുസരണം പ്രധാന ഗുണം!
2. പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം!

പിന്നെയുള്ള ഒരു കാര്യം ന്താ ച്ചാൽ, ചെരുപ്പ് ധരിച് മാഷ്‌ ക്ലാസ്സിൽ കയറിയിരുന്നില്ല. ഞങ്ങൾ കുട്ടികള്ക്കും ഇത് ബാധകമായിരുന്നു. ക്ലാസിനു പുറത്ത് ചെരുപ്പ് അഴിച് വെച്ചേ ക്ലാസ്സിൽ കയറിയിരുന്നുള്ളൂ.
(പിന്നീട്, പൊയിൽകാവ് യു.പി സ്കൂളിൽ ചേർന്നപ്പോൾ, ചെരുപ്പഴിച്ചു പുറത്ത് വെച്ച് ക്ലാസ്സിൽ കയറിയ എന്നെ മറ്റു കുട്ടികൾ കളിയാക്കി! അവിടത്തെ അധ്യാപകർ ചെരിപ്പിട്ട് ക്ലാസ്സെടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ഈ സ്കൂളിൽ പഠിക്കേണ്ട എന്ന്
അന്നെനിക്ക് തോന്നിയിട്ടുമുണ്ട്!)

മാഷിന്റെ അറിവ് - എടുക്കുന്ന വിഷയവും, അതിന്റെ കുറച് അപ്പുറവും കുറച് ഇപ്പുറവും മാഷ്‌ പറഞ്ഞു തന്നിരുന്നു. കുട്ടികളെ അറിഞ്ഞു ക്ലാസ്സ്‌ എടുതിരുന്നു. കുട്ടികളോട് കൂട്ടുകൂടി ക്ലാസ്സ്‌ എടുക്കുന്ന രീതിയായിരുന്നു മാഷിന്റെ രീതി. ഇത് കൊണ്ട് തന്നെ ഓരോ കുട്ടിയേയും മാഷ്‌ അറിഞ്ഞിരുന്നു എന്ന് തന്നെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണം പറയട്ടെ. രസാണ് ഈ കഥ!

രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു... ഞങ്ങൾ - ഹരിഷ്, ജോഷി, ജിജി, പ്രസിത, വിജില, സുജാത - ഇവരായിരുന്നു അക്കാലത് എന്റെ മുഖ്യസുഹൃത്തുക്കൾ. എന്നെക്കാളും പരിഷ്കാരോം, ബുദ്ധീം, ലോക പരിജ്ഞാനോം ഉള്ളവരായിരുന്നു ഇവരൊക്കെ. ഞാൻ അന്നും ഇന്നും പാവം "stupid". അങ്ങനെയിരിക്കെ ഞങ്ങൾടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നു... പേര് മഞ്ജു. തമിഴ് നാട്ടിൽ നിന്നാണ് ഇവൾ വന്നത് . അധികം താമസിയാതെ മഞ്ജു ഞങ്ങളടെയും സുഹൃത്തായി. 

ഒരിക്കൽ, ഇന്റെർവൽ സമയത്ത് ഞങ്ങൾ എന്തോ കളിക്കുകയായിരുന്നു... എന്തൊക്കയോ പറഞ്ഞു പറഞ്ഞു ഒടുവിൽ ആണും പെണ്ണും കെട്ടിപ്പിടിക്കാൻ പാടില്ല എന്നും, അതൊക്കെ ചീത്ത ഏർപ്പാടാണെന്നും ലോകപരിചയമുള്ള  എന്റെ കൂട്ടുകാര് പറഞ്ഞു. സ്വതവേ കുനിഷ്ട്‌ പറയുന്ന ഞാൻ ഇതിലും എതിര്പ്പ് പറഞ്ഞു. കെട്ടിപ്പിടിക്കൽ ഒരു ചീതപ്പണിയല്ല എന്ന് തർക്കിച്ചു. പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചാൽ വിവരം അറിയും എന്നപോല്യൊക്ക്യായി പിന്നീട് സംസാരം... ഓ, പിന്നെ! എന്ന് ഞാനും. അത്രയ്ക് ധൈര്യം ഉണ്ടേൽ മഞ്ജുനെ കെട്ടിപ്പിടിക്ക് - എന്ന് എന്നെ ഒരുത്തി വെല്ലുവെളിക്ക്യ വരെണ്ടായി... ഞാൻ മടിച്ചില്ല - മഞ്ജു-നെ കെട്ടിപ്പിടിച്ചു!!! ഹോ - പോരെ പൂരം! കുട്ടികൾ കൂക്കിവിളിയായി, ബഹളമായി. ഭാഗ്യത്തിന് അപോഴെക്കും ബെൽ അടിച്ചു. വെല്ലുവിളിച്ചവൾ എന്നോട് പറഞ്ഞു... എന്തായാലും ഇത് രാഘവൻ മാഷോട് ഞാൻ പറഞ്ഞു കൊടുക്കും.

എനിക്ക് പേടിയായി... ഇവൾ, ഈ കുശുമ്പത്തി എന്തായാലും പറയും. സത്യം പറയാലോ, എനിക്ക് ഈ കെട്ടിപ്പിടിക്കൽ ഒരു മോശം പ്രവർത്യായി അപോഴും തോന്നിയിരുന്നില്ല... ഞാൻ അന്ന് നിഷ്കളങ്കനായിരുന്നു, പാവം 8 വയസ്സുകാരൻ! 

അതല്ല, ഇനിയിപ്പോ ചെയ്തത് കുരുതക്കെടായോ ദൈവമേ... ഇവർ പറഞ്ഞ പോലെ ഞാൻ ചെയ്തത് മോശപ്പണിയാണോ! രാഘവൻ മാഷ്‌ ഇത് അറിഞ്ഞാൽ എന്നെ എന്ത് പറയും? ചീത്തപറയോ, അടിക്ക്യോ..? ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ അടുത്ത് അറിയുന്നതിനാൽ മാഷ്‌ ഇതറിഞ്ഞാൽ അമ്മയോട് ആ സ്പോട്ടിൽ പറയും. അമ്മാച്ചൻ അറിഞ്ഞാൽ..? ഈശ്വരാ, ന്റെ കുടുംബത്തിന്റെ മാനം ഞാൻ കളഞ്ഞു കുളിച്ചോ... ഒരായിരം ചിന്തകള് മനസ്സില് മിന്നി. 

"രാഗോൻ മാഷുണ്ട് വരുന്നുണ്ട്, ഞാനിത് പറയും മാഷോട്"... കുട്ടികൾ ഏറ്റു പാടി.( ആരേലും കുരുത്തക്കേട്  ഒപ്പിച്ചിട്ടുണ്ടേൽ  ഇങ്ങന്യാണ് മാഷെ ഞങ്ങൾ ക്ലാസ്സിലേക്ക് വരവേൽക്കുക )

എന്റെ ഹൃദയമിടിപ്പ്‌ കൂടി, വിറക്കാൻ തുടങ്ങി... വിയർത്തു! 

എന്താ ഒരു  ബഹളം? മാഷ് ചോദിച്ചു. അവൾ എണീറ്റ്‌ പറഞ്ഞു... ലക്ഷ്മിനാരായണൻ മഞ്ജുവിനെ കെട്ടിപ്പിടിച്ചു!

മാഷെന്നെ നോക്കി ചോദിച്ചു... അങ്ങനണ്ടായോ നാരായണാ?

ഞാൻ ഒന്നും മിണ്ടിയില്ല, മുഖം താഴ്‌ത്തി... കണ്ണ് നിറഞ്ഞു... അടുത്ത നിമിഷം പൊട്ടും, പൊട്ടിക്കരയും എന്ന നിലയിൽ നിൽക്കുമ്പൊ, മാഷു പറയുന്നത് കേട്ടു...

ഇതിനാണോ നിങ്ങളീ ബഹളൊക്കെ വെച്ചത്, ഒരു ചെറുചിരിയോടെ മാഷ് ചോദിച്ചു. അതിൽ തെറ്റൊന്നുമില്ല. സ്നേഹത്തോടെ കെട്ടിപ്പിടിക്കാറില്ലെ നമ്മളെ പലരും... അച്ഛൻ,അമ്മ, മുത്തശ്ശി, സുഹൃത്തുക്കൾ! എന്നിട്ട് ഏതോ ഒരു കഥയൊക്കെ പറഞ്ഞ മാഷ് ആ വിഷയം വളരെ സമർത്ഥമായി കൈകാര്യം ചെയ്തു.

എന്നിൽ മാഷിന്റെ ഈ മറുപടിയുണ്ടാക്കിയ ആശ്വാസം... അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ക്ലാസ്സിലെ മറ്റു മുഴുവൻ കുട്ടികളും എന്നെ എതിർത്തപ്പോൾ എന്റെ മാഷ് എന്റെ കൂടെ നിന്നു.. അദ്ദേഹം എന്നെ മനസ്സിലാക്കിയിരുന്നു/ അറിഞ്ഞിരുന്നു എന്നു എനിക്ക് അന്ന് ഉറപ്പായി!

ചുരുക്കിപ്പറഞ്ഞാൽ... ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ, രാഘവാൻ മാഷ് ആചാര്യൻ എന്ന നിലയിൽ "ഒരു സംഭവം" ആയിരുന്നു. ഞാൻ രാഘവൻ മാഷിനെ സ്നേഹിച്ചിരുന്നു/ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പല ശീലങ്ങളും,രീതികളും ഞാൻ അന്ന് അനുകരിച്ചിരുന്നു. എന്തിനേറെ പറയുന്നു, രാഘവൻ മാഷ് നഖം വെട്ടുന്നത് പോലെ നഖം വെട്ടാൻ ഞാൻ ശ്രമിച്ചിരുന്നു. അത്രയ്ക് മാത്രം രാഘവൻ മാഷ്‌ എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇന്നും അറിയുന്ന സ്നേഹം - ഇന്നും ഇപ്പോഴും എവിടെ വെച്ച് കണ്ടാലും, റോഡിലാവട്ടെ/ കല്യാണവീട്ടിലാവട്ടെ/ ഉത്സവപറമ്പുകളിലാവട്ടെ പരിസരം നോക്കാതെ  "നാരായണാ" എന്ന് വിളിച്ചു എന്നെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ ആ സ്നേഹത്തെ/ അതിന്റെ മഹത്വത്തെ/ എന്റെ ഭാഗ്യത്തെ അറിയുന്നു. 


വര്ഷങ്ങള്ക്ക് ശേഷവും ആ ആചാര്യൻ കൊളുത്തിയ സ്നേഹത്തിന്റെ/ നിഷ്കളങ്കതയുടെ/ ഒരുമയുടെ/ കലയുടെ/ സംഗീതത്തിന്റെ  പ്രകാശം ഇന്നും കെടാതെ ഞാൻ ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഓരോ മൂല്യവത്തായ നിമിഷങ്ങളിലും/ ഭാഗ്യങ്ങളിലും ആദ്ദേഹം കൊളുത്തിയ വെളിച്ചത്തെ എന്റെ പുണ്യമായി/ ഭാഗ്യമായി ഞാൻ അറിയുന്നു/ ഒര്മ്മിക്കുന്നു.

ഇത്തരത്തിലുള്ള ആയിരമായിരം ആചാര്യന്മാർ ഈ ലോകത്തിനു വെളിച്ചമേകാൻ പിറവിയെടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... നല്ല ആചാര്യന്മാരിലൂടെ നാളെയിലെ ഓരോ കുട്ടിയും ഭാഗ്യമുള്ളവരാവട്ടെയെന്നും!

ആചാര്യ ദേവോ ഭവ - ആചാര്യൻ പ്രകശമേകട്ടെ, പ്രകാശമായി ഭവിക്കട്ടെ!

*സമര്പ്പണം: ആചാര്യ പാദങ്ങളിൽ 

May 19, 2013

ജീവിതപാഠം 1 : അതിഥി ദേവോ ഭവ:


"അതിഥി ദേവോ ഭവ:", തൈത്തരീയ ഉപനിഷദിലെ പ്രശസ്തമായ ഈ ആശയം കേള്‍ക്കാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. നമ്മുടെ സംസ്കാരത്തിന്റെ ഔന്നത്യത്തെ കാണിക്കുന്ന അനേകം  ഉദ്ധരണികളില്‍ ഒന്നാണ് ഇത്.

ഈ കുറിപ്പിന് 'അതിഥി ദേവോ ഭവ:' എന്ന് പേരിടാനുള്ള കാര്യം ആദ്യം പറയാം. അതിഥി എന്നതിന് നമ്മള്‍ പൊതുവെ കൊടുക്കുന്ന അര്‍ത്ഥം വീട്ടില്‍ വരുന്ന ഗസ്റ്റ്,വിരുന്നുകാര്‍ എന്നൊക്കെയാണല്ലോ. അതില്‍ നിന്നും വ്യത്യസ്തമായ ഒരര്‍ത്ഥ തലം കൂടെ ഈ വാക്കിനുണ്ട്. തിഥി എന്നതിനു സംസ്കൃതത്തില്‍ ദിവസം/സമയം എന്നതിനെ അര്‍ത്ഥമാക്കാനാണ് ഉപയോഗിക്കാറ് . ഇവിടെ അതിഥി എന്നതിന് നമ്മള്‍ കൊടുക്കേണ്ട അര്‍ഥം "സമയത്തിന്റെ മുന്നറിയിപ്പില്ലാതെ, മുന്‍കൂട്ടി പറയാതെ വരുന്നത്, സംഭവിക്കുന്നത്" എന്നാണ്.  മുന്‍കൂട്ടി പറയാതെ, ചോദിക്കാതെ, നമ്മുടെ സൌകര്യോം, സമ്മതോം ചോദിക്കാതെ കേറി വരുന്നത് എന്താണ്? ആരാണ്? -  "അനുഭവങ്ങള്‍", അല്ലെ? 

ഇനി 'ദേവോ' എന്ന വാക്ക്, ഇതിനു നമുക്കെല്ലാര്‍ക്കും സുപരിചിതമായ 'ദൈവം' എന്ന വാക്കിന്റെ അര്‍ഥം തന്നെ. എന്നാല്‍, ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം എന്താണ്?
ദേവ:(ദിവ് ധാതു) ശബ്ദത്തിനു സംസ്കൃതത്തില്‍ പ്രകാശിക്കുന്നത് എന്നാണു അര്‍ത്ഥം. "ദൈവം" എന്ന പദത്തിനു ദ്യോതിപ്പിക്കുന്നതിനെ അല്ലെങ്കില്‍  പ്രകാശിപ്പിക്കുന്നതിനെ സംബന്ധിക്കുന്നത്  എന്നും. എന്തൊന്നാണോ ഈ ശരീരത്തെ, ജീവനെ, ഈ പ്രപഞ്ചത്തെ, പ്രകൃതിയെ പ്രകാശിപ്പിക്കുന്നത് അല്ലെങ്കില്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നത് എന്തോ, അത്! ഈ ഒരര്‍ത്ഥത്തിലാണ് ഈ കുറിപ്പിനെ കാണേണ്ടത്. 

അതിഥി ദേവോ ഭവ : അനുഭവങ്ങള്‍ പ്രകാശമാവട്ടെ!
---------------------------------------

5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്,  ഞാന്‍  ബംഗലൂരില് എത്തിയിട്ട്  ഒന്നോ രണ്ടോ ആഴ്ച്ചയെ ആയിട്ടുള്ളൂ. പുതിയ സ്ഥലം, ഭാഷ, രീതികള്‍, ട്രാഫിക്‌  ഒന്നും എനിക്കത്ര ദഹിക്കുന്നില്ല. ഈ "വര്‍ക്ക്‌ പ്രെഷര്‍" എന്നത് ഇവിടെ എത്തുന്നത് വരെ ഞാന്‍ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ ഇപ്പൊ ശരിക്കും അനുഭവിക്കുകയാണ്. രാവിലെ ഏഴു മണിക്ക് പോയാല്‍ റൂമില്‍ തിരിച്ചെത്തുന്നത് വൈകീട്ട് ഒമ്പത് മണിക്കോ പത്തു മണിക്കോ ഒക്ക്യാണ്. ഒക്കെ പോരാത്തതിന് കിട്ടിയ കമ്പനിയാണെങ്കില്‍ UK ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും. എനിക്കാണെങ്കില്‍ പണ്ടെക്കും-പണ്ടേ ബ്രിട്ടീഷ്‌കാരോട് വല്യ ഇഷ്ടമൊന്നുമില്ല (കാരണം വിശദീകരിക്കേണ്ടല്ലോ). ഈ കമ്പനീലാണേല്‍ നാട്ടിലില്ലാത്ത നിയമങ്ങളും, രീതികളും... എല്ലാത്തിനും പുറമേ മനുഷ്യപറ്റില്ലാത്ത ഒരു കന്നടിഗ മാനേജെരും. ബ്രിട്ടീഷ്‌കാരുടെ ചൂഷണനയങ്ങള്‍ ഇവിടെയും ഞാന്‍ കണ്ടു, അനുഭവിച്ചു. ജോലിക്ക് മുകളില്‍ ജോലി തന്നോണ്ടിരുന്നു എന്റെ മാനേജര്‍ സര്‍! SOW-ഇല്‍ ഉള്ളതും ഇല്ലാത്തതും എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് പഹയന്മാര്‍! അങ്ങനെ, കിട്ടിയ ജോലിയെ പഴിച്ചു ജീവിക്കുന്ന ഒരു ദുരിതകാലം. 

ഒരു തിങ്കളാഴ്ച, പതിവ് പോലെ ഞാന്‍ ഓഫീസിലേക്കുള്ള യാത്രയിലാണ്. ഇന്നും ആ നരകത്തിലേക്കാണല്ലോ ഈശ്വരാ, പോവേണ്ടത് എന്ന ചിന്ത മനസ്സില്‍!. ചിന്താഭാരം കൂടി കൂടി വന്നു... ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു. ഈ ജോലി ശെരിയാവില്ല!!! നാട്ടില്‍ പോയി രണ്ടു പയ്യിനേം വാങ്ങി, പറമ്പും നോക്കി, കൃഷീം മറ്റു കാര്യങ്ങളുമായി കഴിയുകയാണ് ഇതിലും ഭേദം എന്നുറപ്പിച്ചു. ഇഷ്ടപ്പെട്ടു പഠിച്ച ലിനക്സ്‌ !, അത് വേണമെങ്കില്‍  ഒരു ലാപ്ടോപ് വാങ്ങി  ഇന്‍സ്റ്റോള്‍ ചെയ്യാല്ലൊ. എന്നും രാവിലേം വൈകീട്ടും കമാണ്ട്സ് ഒക്കെ പ്രാക്ടീസ് ചെയ്യാം എന്നൊക്കെ പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു. അങ്ങനെ ശെരിക്കും ഉറപ്പിച്ചു, ഇന്നാണ് ഈ കമ്പനീലെ ലാസ്റ്റ് ഡേ!

ബസ്‌ ശിവജിനഗര്‍ ബസ്‌-സ്റ്റാന്‍ഡില്‍ എത്തി. ഇതിനടുത്താണ് എന്റെ ഓഫീസ്. ഇറങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്, ഷൂ പോളിഷ് ചെയ്തിട്ടില്ല! തിങ്കളാഴ്ചത്തെ തിരക്കില്‍ അതൊക്കെ മറന്നിരിക്കുന്നു. ഈ കമ്പനീലാച്ചാല്‍ ഇതൊക്കെ വല്യ നിര്‍ബന്ധോം ആണ്. വഴിയില്‍ നോക്കീട്ട്  ആരെയും കാണുന്നുമില്ല... 

കുറച്ച നടന്നപ്പോള്‍ റോഡരുകില്‍ ഒരാളെ കണ്ടു. അയാളുടെ മുന്നില്‍ ഒരു ചെറിയ പായയില്‍ ഒന്ന്/രണ്ടു ചെരിപ്പ്, പിന്നെ ഒരു ബാഗ്‌. ഹാവൂ, ചെരുപ്പുകുത്തിയാണെന്നു  തോന്നുന്നു. അല്പം സംശയിച് അടുത്തേക്ക് ചെന്നു...
ഞാന്‍ വിളിച്ചു, "ശ് ശ്..ഹലോ?", അയാള്‍ തലയുയര്‍ത്തി എന്നെ നോക്കി.

ഒരു പടുവൃദ്ധന്‍!!!!  മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു, തീരെ വൃത്തിയില്ലാത്ത വേഷം, ശരീരം  മൊത്തത്തില്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇയാളെന്തിനാ ഈ പൊരി വെയിലത് ഇങ്ങനെ ഇരിക്കുന്നതു..? മനസ്സ് ചോദിച്ചു. എന്തോ എനിക്കിയാളെ അത്ര പിടിച്ചില്ല. അടുത്ത് വേറെ ഒരാളേം കാണുന്നുമില്ല. മനസ്സിലൊരവ ജ്ഞയോടെ ഷൂ കാണി ച്ചിട്ട് ചോദിച്ചു, "പോളിഷ് മാടുമോ?"(മാടി എന്ന് പറഞ്ഞാ മതി, എന്റെ കന്നഡ പരിജ്ഞാനം കാണിക്കാന്‍ വേണ്ടി അയാളോട് അങ്ങനെ ചോദിച്ചുന്നെള്ളൂ. അബദ്ധായി എന്തായാലും ചോദ്യം!;-)) 

ഇനി പറയാന്‍ പോവുന്ന കാര്യം, അഥവാ ഈ ‘ചെരുപ്പുകുത്തിയുടെ പ്രവൃത്തി’ ആണ്  "അനുഭവം". എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച, പലപ്പോഴായി എന്നെ കണ്ണീരണിയിച്ച, ആ മഹത് പ്രവൃത്തി. 

നേരത്തെ പറഞ്ഞിരുന്നല്ലോ നല്ല വെയിലത്താണ് ഇയാള്‍ ഇരിക്കുന്നത് എന്ന്... സൂര്യഭഗവാന് അഭിമുഖമായി. അതുകൊണ്ട് തന്നെ ഇയാളുടെ  മുഖം മൊത്തത്തില്‍ വിയര്‍പ്പു കൊണ്ട് തിളങ്ങുന്നുണ്ട്. 
ഞാന്‍ രണ്ടു ഷൂസും അഴിച് അദ്ദേഹത്തിന് നേരെ നീട്ടി. ഇരു കൈകളും നീട്ടി അദ്ദേഹമത് വാങ്ങി സാവകാശം താഴെ പായില്‍ വെച്ചു. 

എന്തോ ഒന്ന് തിരയുന്നത് പോലെ ആകാശത്തേക്ക് നോക്കി. പിന്നീട്, താഴെ വെച്ച ഷൂസെടുത്തു സൂര്യഭഗവാനെ നോക്കി തന്റെ നെറ്റിയില്‍ ആ രണ്ടു ഷൂസും ചേര്‍ത്ത് വെച്ചു പ്രാര്‍ഥിച്ചു. ഒരു അഞ്ചു സെക്കന്റ്‌!!!

ഇന്നത്തെ ആദ്യത്തെ കസ്റ്റമര്‍ ഞാനാണ്. അതിന്റെ നന്ദി പ്രകാശനം - സൂര്യഭഗവാന്, പ്രകൃതിക്ക്, അഥവാ ദൈവത്തിനു!!! 
സത്യം പറഞ്ഞാല്‍, ഇത് കണ്ടു നിന്ന ഞാന്‍ ശെരിക്കും സ്തബ്ധനായി. അദ്ധേഹത്തിന്റെ ജോലിയോടുള്ള, ഭക്തി കണ്ട്, തനിക്ക് ജോലിചെയ്യാന്‍ ഒരവസരം ഉണ്ടാക്കിത്തന്നതിനു ഈശ്വരനോട് നന്ദി പറഞ്ഞ രീതികണ്ട് ഞാന്‍ അന്തിച്ചു നിന്നു. 

ഷൂ പോളിഷു ചെയ്തതിനു കാശും കൊടുത്തു ഓഫീസിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു, അല്പം കൂടെ കഴിഞ്ഞപ്പോള്‍ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. കണ്ണീര്‍ കാഴ്ചകളെ മൂടാന്‍ തുടങ്ങിയപ്പോള്‍, വഴിയിലുള്ള ഒരു ഹോട്ടലില്‍ കയറി മുഖം കഴുകി വൃത്തിയാക്കി. 

പതിവിലും അല്പം വൈകിയാണ് ഞാന്‍ ഓഫീസില്‍ എത്തിയത്. സീറ്റില്‍ കേറിയിരുന്നു, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ കൈ നീട്ടിയപ്പോള്‍... ആ ചെരുപ്പുകുത്തിയുടെ പ്രവൃത്തിയെ ഓര്‍ത്തു. എന്റെ കണ്ണുകള്‍ അടഞ്ഞു, രണ്ട് സെക്കന്റ്‌ ഞാന്‍ നന്ദിയുള്ളവനായി, ഇപ്പോഴുള്ള ഈ ജോലിയിലുള്ള കൃതജ്ഞത പ്രകാശിപ്പിച്ചു. ജീവിതത്തിലാദ്യമായി അന്ന് ഞാന്‍ ഒരു പ്രാര്‍ഥനയോടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു!

സഹപ്രവര്‍ത്തകനായ കന്നടക്കാരന്‍ ചോദിച്ചു, "യേന്‍ മകാ? ഏനായിത്തു?"... ഏയ്‌ നതിംഗ്!  എന്ന് മറുപടി പറഞ്ഞു ഞാന്‍ കഫറ്റെരിയയിലെക്ക് നടന്നു.

---
ഈ കമ്പനിയില്‍ തുടര്‍ന്ന് മാസങ്ങളോളം ഞാന്‍ ജോലി ചെയ്തു... ഈ ഒരൊറ്റ അനുഭവം, അതുകൊണ്ട് മാത്രം! ഈ അനുഭവമായിരുന്നു എന്റെ കണ്ണ് തുറപ്പിച്ചത്. എന്റെ ബാലിശങ്ങളായ ചിന്തകളെ,ന്യായങ്ങളെ  ഈ ഒരൊറ്റ അനുഭവം കണ്ണീരിനാല്‍ കഴുകി, തെളിഞ്ഞ കാഴ്ച തന്നു.

അന്ന് തൊട്ടു  തുടങ്ങിയ ഒരു ശീലമുണ്ട് എനിക്ക്... ഓഫീസില്‍ എത്തിയാല്‍, സിസ്റ്റം ഓണ്‍ ചെയ്യുന്നതിന് മുന്പ് രണ്ട് സെക്കന്റ്‌ ഞാനൊന്നു കണ്ണടക്കും, ഇപ്പോള്‍ ഉള്ള ജോലിക്ക് കൃതജ്ഞത ഉള്ളവനാകും - എന്നിട്ടേ പവര്‍ ബട്ടനില് വിരല്‍ വെക്കാറുള്ളൂ.

പലരോടും പലപ്പോഴായി ഈ അനുഭവം ഞാന്‍ പങ്കുവെച്ചിട്ടുണ്ട്... കിട്ടിയ ജോലിയെ കുറ്റം പറയുമ്പോള്‍, ചെറിയ ചെറിയ കാരണത്താല്‍ രാജി വെക്കാന്‍ പോവുന്നു, ജോലി മടുത്തു എന്നൊക്കെ പറയുമ്പോള്‍, ഞാന്‍ അവര്‍ക്ക് ഈ കഥ പറഞ്ഞു കൊടുക്കാറുണ്ട്. എപോഴൊക്കെ ഈ കഥ പറയുന്നുവോ അപ്പോഴൊക്കെ എന്റെ കണ്ണുകളില്‍ അല്പം ഈറന്‍ അനുഭവപ്പെടാറുമുണ്ട്. ആ ചെരുപ്പുകുത്തിയെ ഓര്‍മ്മിക്കുമ്പോഴെല്ലാം ഞാന്‍ നന്ദിയുള്ളവനായി തീരാറുണ്ട്. അദ്ദേഹത്തിന്റെ  പേരോ, ഊരോ ഒന്നുമറിയില്ലെങ്കിലും മനസ്സുകൊണ്ട് വന്ദിക്കാറുണ്ട്, ഗുരുവായി കാണാറുണ്ട്.

ആരല്ലെന്‍ ഗുരുനാഥര്‍? ആരല്ലെന്‍ ഗുരുനാഥര്‍? 
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ... എന്ന് പണ്ട് പഠിച്ചത് എത്ര ശെരിയാണ്. അല്ലെ?

നമുക്ക് പ്രകൃതിയെ നിരീക്ഷിക്കാം, പ്രകൃതി പകര്‍ന്നു തരുന്ന അറിവുകളെ കാണാനും മനസ്സിലാക്കാനും ശ്രദ്ധയുള്ളവരാകാം, കൂടുതല്‍ സംവേദനക്ഷമതയുള്ളവരാകാം.

അതിഥി ദേവോ ഭവ:  അനുഭവങ്ങള്‍ പ്രകാശമാവട്ടെ!



സമര്‍പ്പണം : വഴിവക്കില്‍ പ്രകാശമായി നിന്ന പേരറിയാത്ത,നാടറിയാത്ത  ആ ചെരുപ്പുകുത്തിക്ക്.

January 18, 2013

Silence and Awareness

Silence is beautiful only if it is rooted in awareness; if it is not rooted in awareness, then it is utterly empty.




An ancient Sufi parable says:
Four persons decided to go into silence. They moved into a cave; they wanted to live in silence for three months, because they had heard so much about it — they had become so much intrigued. They were so ambitious to gain something out of it. It was not understanding that had brought them to the cave. It was greed, it was desire, ambition.
Hence within minutes everything was exposed. Just within minutes the first man said, “I wonder whether I have put the candle out or not? It will be a sheer wastage, there is nobody in the house.”
The second one said, “You fool! You have spoken! And we have taken the vow of silence.”
The third one laughed and said, “You are a greater fool! If he had spoken, what was the need for you to speak?”
And the fourth one said, “Thank God, I am the only one who has not spoken yet.”
* Just by being silent nothing changes, you remain the same. Transformation comes through awareness. 

ഒരു ദീര്‍ഘസംഭാഷണം


സന്ധ്യാസമയം, എന്റെ ഫോണ്‍ ശബ്ദിക്കുന്നു... നോക്കിയപ്പോള്‍ അനിയത്തിയാണ്, അമ്മു.

ഉണ്ന്യേട്ടനെഴുത്യ നോട്ട്-നെ പറ്റി അഭിപ്രായം പറഞ്ഞു തരാം ന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അതിനുള്ള വിളിയാവും ഇതിപ്പൊ, ഉള്ളില്‍ ഒരു ചിരിയോടെ ഫോണെടുത്തു.

അമ്മു: ഉണ്ണ്യേട്ടാ, തിരക്കിലാണോ? ഇപ്പൊ സംസാരിക്കാന്‍ പറ്റുമോ?

ഉണ്ണ്യേട്ടന്‍ : തിരിക്കിലൊന്നുമല്ല, പറയൂ, എന്തൊക്ക്യാ വിശേഷം? 

അമ്മു: ഉണ്ണ്യേട്ടന്‍ എഴുതിയത് വായിച്ചു.
  
ഉണ്ണ്യേട്ടന്‍ : ആ! കേള്‍ക്കട്ടെ. എന്താ അമ്മുന്റെ അഭിപ്രായം? 

അമ്മു: ഇഷ്ടായി ഉണ്ണ്യേട്ടാ, ശെരിയാണ് എഴുതിയത്. 
എന്നാലും, സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലേ, അധികാരമില്ലേ ഈ നാട്ടില്‍? അത് തെറ്റാണോ? ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് പോലെ ഒരു ട്രെയിനിംഗ് ഇക്കാര്യത്തില്‍ കൊടുക്കേണ്ടതല്ലേ?

ഉണ്ണ്യേട്ടന്‍ : അമ്മു, വസ്ത്രധാരണത്തെ പറ്റിയല്ല ഉണ്ണ്യേട്ടന് പറഞ്ഞത്. അതിനെയല്ല ഉണ്ണ്യേട്ടന്‍ അഹങ്കാരം എന്നോ ഉത്തരവാദിത്വമില്ലായ്മ എന്നോ പറഞ്ഞത്.
നോക്കൂ, "DON'T TEACH ME WHAT TO WEAR; TEACH YOUR SONS NOT TO RAPE" - ഈ പറഞ്ഞതില്‍ ആദ്യത്തെ വാചകത്തെ നോക്കൂ.
"DONT TEACH ME" - ഇങ്ങനെ നല്ല കുട്ടികള്‍ പറയാറില്ല, കുട്ടികള്‍ എന്നല്ല ആര് ഇങ്ങനെ പറഞ്ഞാലും അത് ധാര്‍ഷ്ട്യമാണ്. ആരെങ്കിലും ഒരു കാര്യം പറഞ്ഞു തരുമ്പോള്‍ "എന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട" എന്ന് പറയുന്നത് എത്ര മാത്രം ധാര്ഷ്ട്യമാണ്. ജീവിതത്തില്‍ നമ്മള്‍ക്ക്  ഒരിക്കലും " ഡോണ്ട് ടീച് മി" എന്ന മനോഭാവം ഉണ്ടാവാന്‍ പാടില്ല. ആര് പറഞ്ഞു തരുന്നുവോ, പറഞ്ഞു തരാന്‍ ശ്രമിക്കുന്നുവോ അവരെ കേള്‍ക്കുക... കേട്ടതിനു ശേഷം അതിനെ പറ്റി ചിന്തിച്, ശെരി എന്ന് അവനവനു തോന്നുന്നത് സ്വീകരിക്കുക. ഇതാവണം നമ്മുടെ മനോഭാവം, അല്ലാതെ "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം, നിങ്ങളെന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട"  എന്നതാവരുത്. അത് അഹങ്കാരം ആണ്.

ഇനി, രണ്ടാമത്തെ വാചകം "TEACH YOUR SONS NOT TO RAPE" - നോക്കൂ എന്താണ് പറയുന്നതെന്ന്, നിങ്ങള്‍ പോയി നിങ്ങളുടെ ആണ്‍കുട്ടികളെ റേപ്പ് ചെയ്യാണ്ടിരിക്യാന്‍ പഠിപ്പിക്കു എന്ന്. ഇതേ ആളാണ്‌ നേരത്തെ പറഞ്ഞത് "എന്നെ നിങ്ങള്‍ പഠിപ്പിക്കേണ്ട" എന്ന്. രക്ഷിതാക്കള്‍ക്കുള്ള ഉപദേശമാണ്,ആജ്ഞയാണ് സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍! അച്ഛനും അമ്മയും പറയുന്നത് കേട്ട് അതിനനുസരിച് ജീവിക്കുന്ന കുട്ടികളാണ് നമ്മളെങ്കില്‍ ഈ നാട് എന്നെ നന്നായേനെ. അല്ലെ? 

അങ്ങനെ സംഭവിക്കുന്നില്ല, എന്ത് കൊണ്ടാണ്? ഒരു സ്ത്രീ പറയുകയാണ്‌ "TEACH YOUR SONS NOT TO RAPE", എന്താണ് മനസ്സിലാക്കേണ്ടത്? അമ്മമാര്‍ വേണ്ട വിദ്യാഭ്യാസം മക്കള്‍ക്ക് കൊടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു! ഈ ഒരു അര്‍ത്ഥമേ അതിനുള്ളൂ. സ്ത്രീത്വത്തെ,മാതൃത്വത്തെ ലജ്ജിപ്പിക്കുന്ന ഒരു പ്രസ്താവനയാണ് അത്. ഒരു സ്ത്രീ എന്ന നിലയില്‍ ഈ പ്ലക്കാര്ട് ഉയര്‍ത്തിപ്പിടിച്ചവള്‍ക്ക് ആ തിരിച്ചറിവ് ഇല്ലാതെ പോയി, ഉത്തരവാദിത്വം ഇല്ലാതെ പോയി എന്നാണ് പറഞ്ഞത്.

കാരണം, ഒരു ആണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അമ്മയിലൂടെയാണ് അവന്‍ സ്ത്രീയെ അറിയുന്നത്,മനസ്സിലാക്കുന്നത്. അമ്മയാണ് അവന്റെ ആദ്യത്തെ ഗുരു. ഒരു കുട്ടി പരീക്ഷക്ക് തോറ്റാല്‍, ആരെയാണ്‌ ആദ്യം നമ്മള്‍ പഴിക്കുക? പഠിപ്പിച്ച ആളെ? പിന്നെയെ നമ്മള്‍ കുട്ടിയെ പഴിക്കാറുള്ളൂ, കുറ്റപ്പെടുത്താറുള്ളൂ. ഇവിടെ ആ സ്ത്രീ അമ്മമാരെ കുറ്റപ്പെടുത്തുകയാണ് അറിഞ്ഞോ അറിയാതെയോ ചെയ്തത്.. ഇതിനെയാണ്  ഉത്തരവാദിത്വമില്ലായ്മ എന്ന് ഉണ്ണ്യേട്ടന്‍ പറഞ്ഞത്.

അമ്മു: ഉം... ശെരിയാ.. പക്ഷെ, ആണ്‍കുട്ടികള്‍ക്കും ഞങ്ങള്‍ക്ക് വീട്ടില്‍ കിട്ടണ പോലത്തെ ട്രെയിനിംഗ് കൊടുക്കണം എന്നാ എന്റെ അഭിപ്രായം. ഞങ്ങളെയൊക്കെ അമ്മ എങ്ങന്യാ അമ്മ വളര്‍ത്തുന്നത് ന്നാ? കഠിനമാണ് ഉണ്ണ്യേട്ടാ, ഒരു സ്വാതന്ത്ര്യോം ഇല്ല, തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റപ്പെടുത്തലുകള്‍, എവിടെയെങ്കിലും പോവണമെങ്കില്‍ കാരണം പറയണം, സത്യത്തില്‍ ഒരു ജയിലില്‍ ജീവിക്കുന്ന പോലെ! ആണ്‍കുട്ടികള്‍ക്ക് ഇങ്ങനൊന്നുമില്ലല്ലൊ... അവര്‍ക്ക് തോന്നിയ പോലെ നടക്കാം :(, പണ്ടത്തെ കാലമൊന്നുമല്ലല്ലോ, അവര്‍ക്കും കിട്ടണം ഇങ്ങനത്തെ ട്രെയിനിംഗ്.

ഉണ്ണ്യേട്ടന്‍ : ഹ ഹ! നിനക്കേ, ആണ്‍കുട്ട്യെളോട് അസ്സല്‍ അസൂയയാ... അതോണ്ടാ... 

അമ്മു: കാര്യായിട്ട് പറഞ്ഞതാ ന്നെ 

ഉണ്ണ്യേട്ടന്‍ : ഉം... :) എന്തിനാ ഈ കഠിനമായ ട്രെയിനിംഗ് ന്നാ? ആര്‍ക്കു വേണ്ട്യാ ന്നാ? നല്ല ട്രെയിനിംഗ് കിട്ട്യാല്‍ നല്ല കുട്ട്യാവും, നല്ല ട്രെയിനിംഗ് - അതിന് ഭാഗ്യം വേണം. കഠിനമായ ട്രെയിനിംഗ് ആവശ്യമുണ്ട് അമ്മു.. കേട്ടിട്ടില്ലേ, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന്... അങ്ങനെ വളര്‍ത്തിയാല്‍ ഭാവിയിലെ വെയിലില്‍ നമ്മള്‍ വാടില്ല. അതിനുള്ള നല്ല ട്രെയിനിംഗ് ആയി കണ്ടാല്‍ മതി. 

പിന്നെ, ആണ്‍കുട്ടികള്‍ക്ക് ട്രെയിനിംഗ് കിട്ടുന്നില്ല എന്ന് പറയുന്നതിലൊന്നും കാര്യമില്ല, അവര്‍ക്കും കിട്ടുന്നുണ്ടല്ലോ - അസ്സല് ട്രെയിനിംഗ്. പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ട്രെയിനിംഗ് പോലെ അല്ല എന്ന് മാത്രം. 

അമ്മു: എന്നാലും ഇത് കുറച്ച് കൂടുതലാ! ഇതേ കാലം വേറെയാ... നിങ്ങള്‍ടെ 'മനു'ന്റെ കാലമൊന്നുമല്ല! 'ന സ്ത്രീ സ്വാതന്ത്ര്യമര്‌ഹതി' ന്നു പള്ളീപ്പോയി പറഞ്ഞാ മതി. :-P 

ഉണ്ണ്യേട്ടന്‍ : അതേ, കുറച്ച കൂടുതല്‍ ട്രെയിനിംഗ് ന്റെ ആവശ്യം നിങ്ങള്‍ക്ക് ആവശ്യമുണ്ടല്ലോ...അതുകൊണ്ടാണല്ലോ ട്രെയിനിംഗ് കഠിനമാവുന്നതും. എന്താ കാര്യം ന്നാ? സ്ത്രീയാണ് കുടുംബത്തിന്റെ ശക്തി, കുടുംബങ്ങളാണ് സമൂഹത്തിന്റെ ശക്തി, നല്ല സമൂഹങ്ങളാണ് രാജ്യത്തിന്റെ ശക്തി. അതുകൊണ്ട് തന്നെ അവര്‍ക്ക് ശക്തമായ ട്രെയിനിങ്ങും ആവശ്യമുണ്ട്. പറയൂ, നമ്മുടെ നാടിനെ നന്നാക്കാന്‍ ആര്‍ക്കാണ് ശെരിക്കും ശക്തി? സ്ത്രീകള്‍ക്ക്! ആര്‍ക്കാണ് ശക്തി വേണ്ടത്? സ്ത്രീകള്‍ക്ക്! അപ്പൊ ട്രെയിനിങ്ങും ഗംഭീരാവണം. ഹി ഹി.

മനു പറഞ്ഞതിന്റെ മുന്നും പിന്നും വായിക്കാതെ ഓരോന്നും പറയുകയാ? "യെത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ" എന്നും ഞങ്ങള്‍ടെ മനു പറഞ്ഞു വെച്ചിട്ടുണ്ട്. 
അതാണ്‌ ഭാരതത്തിന്റെ പാരമ്പര്യം... സ്ത്രീകളെ എവിടെ പൂജിക്കപ്പെടുന്നുവോ,ബഹുമാനിക്കപ്പെടുന്നുവോ അവിടെ ദൈവം വസിക്കുന്നു എന്ന്.  

ഉണ്ണ്യേട്ടന്‍: ഒന്ന് ചോദിക്കട്ടെ അമ്മു, അമ്മൂനെ എപ്പോഴാണ് ആളുകള്‍ ബഹുമാനിക്കുന്നുണ്ട് എന്ന് തോന്നിയത്?

അമ്മു: ഉം... ??? എനിക്ക് ജോലി കിട്ടിയപ്പോ! ആളുകള്‍ എന്നെ ബഹുമാനിക്കുന്നതായി തോന്നിയിട്ടുണ്ട്.

ഉണ്ണ്യേട്ടന്‍ : ഗുഡ്. ശെരിയാണ്, നമ്മള്‍ക്ക് സ്വന്തമായി ജോലി കിട്ട്യാല്‍, സ്ഥിര വരുമാനം ഉണ്ടായാല്‍ ആരും ബഹുമാനിക്കും. എന്താ കാരണം? സ്വന്തം കാര്യം നോക്കാന്‍ ആയി, സ്വയം പര്യാപ്തത വന്നു...ബഹുമാനിക്കപ്പെട്ടു. ആണായാലും പെണ്ണായാലും ജോലി കിട്ട്യാല്‍ ആരും ബഹുമാനിക്കും. ആണും പെണ്ണും സ്വയംപര്യാപ്തര്‍ ആവേണ്ടതുമുണ്ട്. 

ഉണ്ണ്യേട്ടന്‍ : ഇനി പറയൂ, ഒരു സ്ത്രീ എപ്പോഴാണ് ബഹുമാനിക്കപ്പെടുന്നത്?

അമ്മു: ഉം... ഉണ്ണ്യേട്ടന്‍ പറയൂ... കേള്‍ക്കട്ടെ... ന്നിട്ട് ഞാന്‍ പറയാം.

ഉണ്ണ്യേട്ടന്‍ : ഭാരതത്തില്‍ സ്ത്രീയെ അമ്മ/ദേവി/ശക്തി ആയിട്ടെ പൂജിച്ചിട്ടുള്ളൂ അഥവാ ബഹുമാനിച്ചിട്ടുള്ളൂ. ഇത് പറയുമ്പോ തോന്നിയേക്കാം, ജോലി കിട്ടിയപ്പോ,ഉയര്‍ന്ന മാര്‍ക്ക്‌ കിട്ടിയപ്പോ,വല്യ സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ സ്ത്രീകളെ നിങ്ങള്‍ ബഹുമാനിക്കാറില്ലേ എന്ന്. ഉണ്ട്! പെണ്ണായാലും ആണായാലും അത്തരം കാര്യത്തില്‍ ബഹുമാനിക്കാരുണ്ട്. ഇവിടെ ചോദ്യം - സ്ത്രീ യെ പ്രത്യേകമായി എന്നതാണ്.

ഒരു സ്ത്രീ ആദരിക്കപ്പെടുന്നത് അവള്‍ അവളുടെ സ്ത്രീത്വത്തെ ബഹുമാനിക്കുന്നവള്‍/ഉയര്തിപ്പിടിക്കുന്നവള്‍ ആവുമ്പോഴാണ്. അവളുടെ മാത്രുത്വമാണ് അവളെ ബഹുമാനിതയാക്കിതീര്‍ക്കുന്നത്, അതാണ്‌ അവളെ മറ്റുള്ളവരില്‍ നിന്നും ശ്രേഷ്ഠയാക്കി തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു സ്ത്രീയുടെയും ആത്യന്തികമായ ധര്‍മ്മം ഈ ഗുണങ്ങളെ പരിപാലിക്കുക്കയും,പരിപോഷിപ്പിക്കുകയും,പരിശീലിക്കുകയും ആവുന്നു. 

അല്ലാതെ, പുരുഷന്മാരുടെ ശീലങ്ങള്‍ ശീലിക്യ, അവര്‍ ചെയ്യുന്നത് പോലെ ചെയ്യുക, അവരുടെ സ്വാതന്ത്ര്യാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നൊക്കെ ഉള്ള ചിന്തകള്‍ അബദ്ധമാണ്. ഓരോരുത്തരും അവരവരുടെ പ്രകൃതത്തിനനുസരിച് ധര്‍മ്മത്തെ ആച്ചരിക്കെണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് അവരുടെ ധര്‍മ്മം, സ്ത്രീക്ക് സ്ത്രീയുടെ ധര്‍മ്മം. അല്ലാതെ, ഇത് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിക്കൊഴച്ചാല്‍ അത് വൃത്തികേടാവും, ബഹുമാനം നഷ്ടപ്പെടും. എല്ലാത്തിനുമുപരി ധര്‍മ്മത്തിന് ച്യുതി വരും. 

ഗീതയില്‍  കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്, "സ്വധര്‍മ്മേ നിധനം ശ്രേയ, പരധര്‍മ്മോ ഭയാവഹ" എന്ന്. അതായത്, സ്വന്തം ധര്‍മ്മത്തെ അനുഷ്ടിക്കുന്നതാണ് ശ്രേയസ്കരം, പരധര്‍മ്മത്തെ സ്വീകരിക്കുന്നത് ആപല്‍ക്കരമാണ് എന്ന്.

ഒരുദാഹരണം പറയാം, നമ്മള്‍ ടിവി-യില്‍ കോമഡി ഷോയിലോക്കെ ആണുങ്ങള്‍ പെണ് വേഷം കെട്ടി വരുമ്പോ ചിരിക്കാറില്ലേ,അത് കണ്ടു രസിക്കാരില്ലേ... അത് കാണുമ്പോ ഒരു കൌതുകത്തിന് നമ്മള്‍ ചിരിക്കാറുണ്ട്, പരിഹസിക്കാരുണ്ട്... ഒരു തമാശക്ക്! ആണുങ്ങള്‍ സ്ത്രീവേഷം കെട്ടിവെന്നാല്‌ പെണ്ണുങ്ങളും, പെണ്ണുങ്ങള്‍ ആണുങ്ങളെ പോലെ വന്നാല്‍ ആണുങ്ങളും തമാശയോടെ കാണും. അതൊരു തമാശയാണ്... അതില്‍ ഒരു കാര്യവും ഇല്ല, തമാശ അല്ലാതെ/നേരംപോക്ക് അല്ലാതെ.

സ്ത്രീകള്‍ പുകവലിക്കുന്നതും,മദ്യപിക്കുന്നതും,വസ്ത്രം ധരിക്കുന്നതും, പുരുഷന്മാരെ പോലെ നടക്കുന്നതും പുരുഷന്മാര്‍ക്ക് ഒരു തമാശയാണ്,രസമാണ്... അതില്‍ കൂടുതാലായി ഒന്നുമില്ല. ആ ഒരു കൌതുകമല്ലാതെ ഒരു പുരുഷനും അതില്‍ സ്ത്രീയെ ബഹുമാനിക്കുന്നില്ല, ചൂഷണം ചെയ്യുക എന്നതല്ലാതെ. ഇത് ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതാണ്. അത് കൊണ്ട് സ്ത്രീകള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറെണ്ടിയിരിക്കുന്നു, കാര്യങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നേ പറയാനുള്ളൂ. 

അമ്മു: ഞാനിത്രയ്കൊന്നും ചിന്തിച്ചിട്ടില്ല... ഈ റേപ്പും, പീഡന കഥകളും ഒക്കെ കേട്ടിട്ട് പേട്യാവുന്നു ഉണ്ണ്യേട്ടാ സത്യം പറഞ്ഞാല്‍... എങ്ങന്യാ ഈ ലോകത്ത് ജീവിക്യ, എന്ത് സുരക്ഷ്യാ ഇവിടെ ഉള്ളത്!?

ഉണ്ണ്യേട്ടന്‍ : ഉം... നേരത്തെ ഞങ്ങള്‍ടെ മനുനെ കുറ്റം പറഞ്ഞില്ലേ 'ന സ്ത്രീ സ്വാതന്ത്ര്യം...'; എവിടെ പോയി ആ ധൈര്യം? ഉം? അനിയത്തീ, സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍, അവളുടെ ശക്തി പ്രകടിപ്പിക്കാന്‍ ഒരു സാഹചര്യം വേണ്ടതുണ്ട്... ഒരു പ്ലാറ്റ്ഫോം വേണ്ടതുണ്ട്. എങ്കിലെ അവള്‍ക്ക് സ്വൈര്യമായി സന്തോഷത്തോടെ സ്വാഭാവികതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഓരോ കാലത്തും അവള്‍ക്ക് അതിനുള്ള സാഹചര്യമാണ് അച്ഛനും, ഭര്‍ത്താവും,മകനും ഒരുക്കി തരുന്നത്. അവരാണ് സ്ത്രീയെ അവളുടെ ഓരോ കാലത്തും സംരക്ഷിക്കുന്നത്, ഇതാണ് പുരുഷന്റെ ധര്‍മ്മവും. അങ്ങനെ ഒരാള്‍  എപ്പോഴും കൂടെയുണ്ടെങ്കില്‍ പിന്നെ എന്തിനു ഭയം?   

അമ്മു: ഉണ്ണ്യേട്ടന്‍ കുറെ ചിന്തിച്ച് മനസ്സിലാക്കിയിരിക്കുന്നു... നല്ല രസണ്ട് കേള്‍ക്കാന്‍.

ഉണ്ണ്യേട്ടന്‍ : അതെ, അത് ഉണ്ണ്യേട്ടന് കിട്ടിയ ട്രെയിനിംഗ് ന്റെ ഗുണാണ്. ആണ്‍കുട്ടികള്‍ക്ക് ട്രെയിനിംഗ് കിട്ടണില്ലാന്നല്ലേ നീ മുന്‍പേ പറഞ്ഞത്, അങ്ങനെയല്ലെന്നു ഇപ്പൊ മനസ്സിലായില്ലേ.:)

അമ്മു: ഉം... അല്ല, പിന്നെ പറഞ്ഞല്ലോ സ്ത്രീകള്‍ക്ക് LOGIC കുറവാണെന്ന്, EMOTIONAL ആണെന്ന്.

ഉണ്ണ്യേട്ടന്‍ : ഓ  ഹോ... അപ്പൊ ഒക്കെ കിറുകൃത്യായിട്ട് നോട്ട് ചെയ്തിട്ടുണ്ടല്ലോ... ഗുഡ്. സ്ത്രീക്ക് ലോജിക് കുറവാണ് എന്നല്ല, അവര് logically അല്ല കാര്യങ്ങളെ മനസ്സിലാക്കുന്നതും,കാര്യങ്ങളോട് പ്രതികരിക്കുന്നതും എന്നാണു പറഞ്ഞതിനര്‍ത്ഥം. അതായത്... അവര്‍ ഹൃദയപൂര്‍വമാണ് കാര്യങ്ങളെ കാണുന്നതും അനുഭവിക്കുന്നതും... അവിടെ ബുദ്ധിക്ക്,ലോജിക്നു വല്യ സ്ഥാനമില്ല. ഇത് ഒരു മോശം സ്വഭാവമല്ല കേട്ടോ. ഇതാണ് അവരുടെ ശക്തിയും, സ്വഭാവവും. "തലയില്‍ നിന്നും ഹൃദയത്തിലേക്ക്" അതാണ്‌ ഒരു മനുഷ്യന്റെ ഉയര്‍ച്ചയെ കാണിക്കുന്നത്... സ്ത്രീ സ്വാഭാവികമായി അങ്ങനെയാണ്. ഇതിനര്‍ത്ഥം, ബുദ്ധി വേണ്ട, എന്നല്ല ട്ടോ - രണ്ടും വേണം. കേട്ടിട്ടില്ലേ... "ബുദ്ധിപൂരവം ചിന്തിക്കുക, എന്നിട്ട് ഹൃദയപൂര്‍വം പ്രവര്‍ത്തിക്കുക" എന്ന്, അത് തന്നെ. 

അമ്മമാര്‍ കൊടുക്കുന്ന ട്രെയിനിങ്ങും ഇങ്ങന്യാണ്... ഒരു വടിയും പുസ്തകവുമെടുത്ത് "വാ, ഇന്ന് ഞാന്‍ നിനക്ക് റേപ്പ് നെ പറ്റിയും, അതെങ്ങനെ ചെയ്യാതിരിക്കാം എന്നും പറഞ്ഞുതരാം" എന്ന രീതിയില്ല. അത് സൂക്ഷ്മമായ ഒരു ട്രെയിനിംഗ് ആണ്... സംസാരത്തിനും,പ്രവര്‍ത്തികള്‍ക്കും അപ്പുറത് അമ്മയുടെ ആത്മാവും,ഹൃദയവും ചേര്‍ത്തുവെച്ചുള്ള ഹൃദയപൂര്‍വമായ ഒരു ട്രെയിനിംഗ് ആണത്. ആ ട്രെയിനിംഗ് കൊടുക്കാന്‍ അമ്മയ്കെ കഴിയുള്ളൂ. അങ്ങനെയുള്ള നല്ലൊരു അമ്മയാവുക എന്നതാവണം ഓരോ സ്ത്രീയുടെയും ആത്യന്തികമായ ആഗ്രഹം/അഭിലാഷം. ഒരമ്മയും കുഞ്ഞിനു കൊടുക്കേണ്ട സ്നേഹവും/വിദ്യാഭ്യാസവും നഷ്ടപ്പെടുത്താന്‍ പാടില്ല, കുഞ്ഞിന്റെ ഭൗതികവും/മാനസികവുമായ വളര്‍ച്ചക്ക് ഏറ്റവും ഉയര്‍ന്ന പരിഗണ കൊടുക്കണം. അല്ലാതെ, ജോലിക്കും, പണത്തിനും, അവനവന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോള്‍, വിദ്യാഭ്യാസം സ്കൂളില്‍ നിന്ന് കിട്ടും എന്ന് വിചാരിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്... അമ്മ കൊടുക്കേണ്ട വിദ്യാഭ്യാസം ഒരു സ്കൂളിനും, മാഷ്നും കൊടുക്കാന്‍ ആവില്ല എന്ന്.  

ഒരു സ്ത്രീ അവളുടെ മാതൃധര്‍മ്മം ആചരിക്കുമ്പോള്‍, അപ്പോള്‍ മാത്രമേ അവള്‍ അമ്മയാവുന്നുള്ളൂ. അങ്ങനെയുള്ള ഒരമ്മ ആവുമ്പോഴോ? എന്താ ഗുണം ?

നിന്റെ മകന്‍ നിന്നെ അറിയും, നിന്നിലൂടെ സ്ത്രീയെ ബഹുമാനിക്കും, അവന്‍ മറ്റാരേക്കാളും നിന്നെ ബഹുമാനിക്കും/സ്നേഹിക്കും അവസാനം വരെ. അതാണ് ഒരു സ്ത്രീക്ക്,ഒരമ്മയ്ക്ക് ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും വല്യ പുണ്യം. അങ്ങനെയുള്ള മക്കളെ സൃഷ്ടിക്കുക,വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഒരമ്മയ്ക്, ഒരു സ്ത്രീയ്ക് ഈ ലോകത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വല്യ പുണ്ണ്യവും, അവളുടെ ഉത്തരവാദിത്വവും. ഇത് ഒരു സ്ത്രീയും മറക്കാന്‍ പാടില്ലാത്തതാണ്. 



ഓരോ മാതാവും സ്ത്രീത്വത്തിന്റെ ആള്‍രൂപം ആവണം, ഓരോ പിതാവും പുരുഷത്വത്തിന്റെയും. അമ്മയും അച്ഛനും കുട്ടികള്‍ക്ക് മാതൃകകള്‍ ആവണം. ഞങ്ങളിലൂടെയാണ് കുട്ടികള്‍ ഏറ്റവും വല്യ വിദ്യാഭ്യാസം നേടുന്നത് എന്ന ഉത്തമ ബോധ്യം ഓരോ അമ്മയ്കും അച്ഛനും ഉണ്ടാവണം. അങ്ങനെയായാല്‍ അവരുടെ കുട്ടികള്‍ നന്നാവും, നാടും നന്നാവും.

അമ്മു: ശെരിയാണ് ഉണ്ണ്യേട്ടാ. ഇതിനെ പറ്റിയൊക്കെ ചിന്തിക്കേണ്ട ശെര്യായ സമയാണ് എനിക്കിപ്പോ... എന്തായാലും ഗുണകരമായി ഉണ്ന്യേട്ടനോടുള്ള ഈ സംസാരം. ഇങ്ങന്യൊക്കെ പറഞ്ഞു തരാന്‍ വേറാരാ എനിക്കുള്ളത്!

ഉണ്ണ്യേട്ടന്‍: :-)   ഉണ്ന്യേട്ടനാണ് ഏറ്റവും സന്തോഷം. എന്നോട് അഭിപ്രായം ചോദിച്ചല്ലോ ഇതെപ്പറ്റി, അത്  തന്നെയാണ് സന്തോഷം. നിന്നോട് ഇതിപ്പൊ പറഞ്ഞു തന്നില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യോമില്ല. അതോണ്ടാ സംസാരം നീണ്ടു പോയത്. എന്നാല്‍ ശെരി, ഇന്നത്തേക്ക് നമുക്ക് ഇവിടെ നിര്‍ത്താം. അമ്മയോട് ഉണ്ന്യേട്ടന്റെ അന്വേഷണം പറയൂ ട്ടോ.

അമ്മു: ശെരി, ഉണ്ണ്യേട്ടാ.

ഉണ്ണ്യേട്ടന്‍ : ശെരി.

ഞാന്‍ കാള്‍ കട്ട്‌ ചെയ്തു.

=============
ദിവസങ്ങളായി ഉരുണ്ടുകൂടിയ ഒരു കാര്‍മേഘം, അതിനു ഭാരം കൂടി വരുമ്പോള്‍... അതിന്റെ സമയമാവുമ്പോള്‍, മഴയായി പെയ്യാറുള്ളതുപോലെ... മനസ്സില്‍ ദിവസങ്ങളായി ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു മഴയായി ഞാന്‍ അമ്മുവില്‍ വര്‍ഷിച്ചു. അവള്‍ക്ക് പറഞ്ഞത് മനസ്സിലായോ, അതോ ആയില്ലേ, അതോ ഈ ചിന്തകളുടെ മഴ അവള്‍ ഒരു കുടയുമെടുത്ത് തന്നെ തൊടീക്കാതെ വെറുതെ ആസ്വദിക്കുകയാണോ ചെയ്തത്, അതോ പറഞ്ഞ പോലെ അവള്‍ പ്രവര്‌തിക്ക്യൊ എന്നൊന്നും ചിന്തിച്ചില്ല; അത് കാര്‍മേഘത്തിന് ഒരു വിഷയമല്ല തന്നെ, അത് മഴയുടെ ശീലമല്ലത്രേ... പെയ്യേണ്ട സമയമാവുമ്പോള്‍ അത് എവിടെ/ആരോട് എന്ന് നോക്കാതെ/ചോദിക്കാതെ പെയ്യും, പെയ്തു  തീരും.

അങ്ങനെ പെയ്തു തീര്‍ന്നു ഈ കാര്‍മേഘം,  ഇപ്പോള്‍ അതൊരു വെണ്മേഘമായി മാറിയിരിക്കുന്നു... ഇനി എന്റെ പ്രിയപ്പെട്ട സുഹൃത്തിനു,കാറ്റിനു എന്നെ എളുപ്പത്തില്‍ ഈ ആകാശത്തിലൂടെ ഒഴുക്കി നീക്കാം. 

ഞാനീ അനന്തമായ ആകാശത്തിലൂടെ ഒഴുകട്ടെ... 
================

സമര്‍പ്പണം: അമ്മയുടെ പാദപത്മങ്ങളില്‍.

soliloquy - 2


RECENTLY NOTICED A PHOTO WHICH SHOWS A PLACARD SAYING "DON'T TEACH ME WHAT TO WEAR; TEACH YOUR SONS NOT TO RAPE"; THEY WERE PROTESTERS AGAINST DELHI GANG RAPE. REALLY WONDER, DID THEY GIVE ANY THOUGHT ON WHAT KIND OF MESSAGE THEY ARE SPREADING!? I UNDERSTAND THEIR FEELING AND ANGER ABOUT THIS INCIDENT, BUT THIS MESSAGE LOOKS SO ARROGANT AND IRRESPONSIBLE WAY OF SHOWING ANGER. LET ME TELL YOU, YOUR BROTHERS, FATHER AND ALL THE MEN WHO HAVE A HEART ALSO GOT HURT, MAY BE MORE THAN WHAT YOU SHOUT!



LET'S STOP BLAMING EACH OTHER AS MAN AND WOMAN ARE INTERCONNECTED AND INTERDEPENDENT.

DEAR WO(MEN)/ S(HE),
UNTIL AND UNLESS YOU LEARN TO LIVE LIKE A WOMAN YOU ARE NOT SAFE IN THIS WORLD; NO LAW OR PUNISHMENT CAN SAVE YOU.
DO NOT FORGET - YOU HAVE THE INFINITE POWER/SHAKTI HIDDEN INSIDE YOU TO PROTECT YOURSELF AND THE OTHER; YES, NOT JUST YOURSELF - YOU CAN EVEN PROTECT/SAVE OTHERS ALSO. YOU ARE SO BLESSED WITH ALL THOSE PROCLAIMED GREAT QUALITIES, THEN WHAT HAPPENED? WHERE'S YOUR POWER? YOU MUST HAVE FORGOT OR MAY NOT VALUE THESE QUALITIES/POWERS.

NOW, PLEASE LET THAT POWER COME OUT; BRING IT OUT AND BE THE SAVIORS OF THIS LAND!

DEAR MEN/HE,
PLEASE BE A LITTLE MORE GENTLEMANLY, A LITTLE MORE RESPECT TO WOMAN. SHE IS NOT A THING TO USE, TO SQUASH AND THROW... SHE IS ALSO HUMAN! RESPECT!

DEAR SHE/HE,
HE MAY BE SPIRITUALLY/MENTALLY LOWER THAN YOU, PLEASE HELP HIM TO NURTURE THOSE QUALITIES - DON'T BLAME HIM.
SHE MAY BE PHYSICALLY/LOGICALLY LOWER THAN YOU, PLEASE PROTECT HER/GIVE HER A DIRECTION IN LIFE - DON'T BLAME HER.

LET'S TRY TO BUILD A CHARACTER; A CHARACTER BASED ON LOVE,TRUTH AND VALUES. WHEN THERE IS A CHARACTER, RESPECT FOLLOWS NATURALLY - TRUST!

WHEN HE AND SHE ARE TOGETHER, WHEN THEIR STRENGTHS AND WEAKNESSES COMPLIMENTS EACHOTHER - THAT IS THE BEAUTY, THAT IS LIFE!

CONCLUSION,
COME, TOGETHER WE WILL PROTEST FOR BEST LAW/PUNISHMENT AGAINST SUCH ATTACK/ATTACKER(S), FOR BETTER LIVING, FOR BETTER WORLD!

soliloquy - 1


ah! this era belongs to those who celebrate physique!  :)

i had this thought in my mind when i heard a product advt in fm radio. they say femininity can be rejuvinated by using this gel. wow! a gel can bring all those great feminine qualities?  phew!

later i watched the video advt of this product. no much comments or thoughts on the product, because i don't know the product details. but one thing i noticed, this advt gives a negative message at the end. not because of madonna's 'like a virgin' song or the excited lady's lusty acting infront of her family people... but, the way they ended the advt! - "her/his grandmother logs into www and they pass a mysterious smile each other", and that's the part - negative and i hated it! 



we can easily understand lustful feelings/desires of couples that spice up married life... but at the age of 70s, 80s? it looks ugly!!! no?

 "old age" - in india, this time/age is considered as the ripening or flowering of a human's being, maturity and growth. yes, only he/she enjoyed his/her life totally, with acceptance, with love. whenever i look back to my family, i wonder how beautifully my grandfather and grandmother lived and nurtured their family - they were ideal. when i sit/talk with my grandmother -  i feel relaxed,loved,cared, in short i feel @home. now she is more childlike, we play, we hug, we tease, we laugh, we cry, we shout! yes, she is a kid with lot of maturity, experience and that makes all the difference. to me they are angelic.

this advt is an open slap on the face of old-aged people and against law of life and nature. why i think this advt is against nature? because, going backward is not the law of nature or life, flow ahead is the law. and real go back is not possible for sure until and unless we move forward and reach/find the starting point. 

now let me assume, i'm @80!(yes, sometimes i do like fantasizing my life, especially on this age - being an appooppan! unnyappooppan! ah!). and i lived or living my life totally. now, do i want/desire to go back to the stupid age-18(for the productname sake ;)) again and try that animalistic exercise? if my reply is "yes, i want to be 18again" that means I was not growing up but just growing old or i badly missed/not-lived my life of that age. I would try to sit and meditate and let go. but what if, i'm still sticking on my desire and it is heavely loaded, hmm? i would like someone to jail me for a simple reason - my body won't be able to act the way my mind wanted and due to that frustration i trouble my self more and may give trouble to others as well.

huh, enough fantasizing being at 80. let me back to the present again!(not 18), lol! 

what is best possible way to live this life? - Live Moment to Moment with Awareness, with Love! When we enjoy this wonderful life Now, then there is no chance for Regret or missing "NOW" in future. what you say?

OKAY - first let me find a rejuvinating medicine for a good,beautiful brain as it is the biggest sex organ of the body, and later a tightening gel for fuck's sake (if needed). lol ;)

NOW - you may think why this soliloquy is shared with you? you and me, what's the difference? just like that ;)


PS: i would appreciate if PrasarBharati restrict this advt only available though online and ban broadcasting it in national channels as this advt would be offensive for viewers sitting with family.